
കാസർകോട്: ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ദളിത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ.ബി ചെർക്കള ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് രാജു കൃഷ്ണൻ അധ്യക്ഷനായി. രാഘവേന്ദ്ര, ജയൻ, വിശ്വകുമാർ കൊപ്പൽ, രമേശൻ ബോവിക്കാനം, സുധാകരൻ ചാലക്കുന്ന്, ഉമേശൻ ഹൊണ്ണമൂല, അശോകൻ ഉപ്പള, കൃഷ്ണൻ പരപ്പച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു.
