
അടൂർ / കാസർകോട്: ദേലംപാടി ഗ്രാമ പഞ്ചായത്തിെൻ്റെയും അഡൂർ പി.എച്ച്.സിയുടെയും നേതൃത്വത്തിൽ ദന്തരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ്ഗ മേഖലകളായ പയറടുക്ക മല്ലംമ്പാറ വാർഡുകളെ കേന്ദ്രീകരിച്ച് അണ്ണപ്പാടി കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. ദേലംപാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ എ.സുരേന്ദ്രൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ അധ്യക്ഷനായി. ജെ.എച്ച്.ഐ അബ്ദുൾറഹ്മാൻ, ഡോ: മുഹ്മീന , ജെ.പി.എച്ച്.എൻ സുലേഖ എന്നിവർ സംസാരിച്ചു എസ്.ടി പ്രമോട്ടർ ഈശ്വർ സ്വാഗതവും ആശവർക്കർ നാരായണി.എ നന്ദിയും പറഞ്ഞു. കാസറഗോഡ് താലുക്ക് ആശുപത്രിയിലെ ദന്തരോഗ വിദഗ്ദരായ ഡോ: മുഹ്മീന, ഡോ. ആയിഷത്ത് റിഷ, ഡോ. ഗായത്രി എന്നിവർ രോഗികളെ പരിശോധിച്ചു.
