കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Post category:health / Kerala
  • Reading time:1 min read
You are currently viewing കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്: ദേശീയ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുര്‍വേദ വാരാഘോഷത്തിൻ്റെ ഭാഗമായി അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി. രമേഷ്, ലളിത, സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹിമാന്‍ ചക്കര, സുമയ്യ മൊയ്തീന്‍, സഫിയ മൊയ്തീന്‍, ഉമ, വിമല ശ്രീധര്‍, ശാരദ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അഞ്ജു പി രാമചന്ദ്രൻ, ഡോ. പ്രതിഭ കെ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ഡോ. അഞ്ജു പി രാമചന്ദ്രൻ സ്വാഗതവും ഡോ. മഹേഷ് നന്ദിയും പറഞ്ഞു.

0Shares