മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ വാഹന പരിശോധന; കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ വാഹന പരിശോധന; കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ സൂക്ഷിച്ച 40 ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെ.എല്‍.60 ജെ 1124 നമ്പര്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മഞ്ചേശ്വരം സ്വദേശി സമീറിനെ പോലീസ് പിടികൂടി. കാസര്‍കോട് എ.എസ്.പി മൊഹമ്മദ് നദീം, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ റഹീം, കാസര്‍കോട് സി.ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ മയക്കുമരുന്ന് വിപണനവും ഉപയോഗവും പൂര്‍ണമായും തടയുന്നതിനുള്ള നടപടികള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

0Shares