യുവാക്കൾ തമ്മിൽ വാക്ക് തർക്കം; അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരന് കുത്തേറ്റു; ബിയർകുപ്പി പൊട്ടിച്ചു..

  • Post category:local news
  • Reading time:1 min read
You are currently viewing യുവാക്കൾ തമ്മിൽ വാക്ക് തർക്കം; അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരന് കുത്തേറ്റു; ബിയർകുപ്പി പൊട്ടിച്ചു..

കൊച്ചി: യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ നാൽപ്പത്തിയഞ്ചുകാരന് കുത്തേറ്റു. യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനാണ് കുത്തേറ്റത്. ബിയർകുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു. വേങ്ങൂർ ചാലപ്പറമ്പിൽ എൽദോസിനാണ് കുത്തേറ്റത്.

എൽദോസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വേങ്ങൂർ ചൂരത്തോട് സ്വദേശി അനന്ദു, ഇയാളുടെ സുഹൃത്ത് സുജീഷ് എന്നിവർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

0Shares