ജീവനെടുത്ത് റോഡിലെ കുഴി; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാറമ്പള്ളി സ്വദേശി മരിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing ജീവനെടുത്ത് റോഡിലെ കുഴി; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാറമ്പള്ളി സ്വദേശി മരിച്ചു

കൊച്ചി: ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് വ്യാഴാഴ്‌ച വൈകിട്ടോടെ മരിച്ചത്. ഓഗസ്റ്റ് 20-ാം തീയതിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്.

മൂന്നാഴ്‌ചയായി അബോധാവസ്ഥയിൽ ആയിരുന്നു. ആലുവ- പെരുമ്പാവൂര്‍ റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ പലതവണ പരാതി ഉയര്‍ന്നിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അപകടങ്ങളും പതിവായിരുന്നു.

ഈ റോഡുമായി ബന്ധപ്പെട്ടാണ് നേരത്തെ ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ന്ന് വിജിലന്‍സ് പരിശോധന അടക്കം നടന്നു. റോഡില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നായിരുന്നു വിജിലന്‍സിൻ്റെ കണ്ടെത്തല്‍.

നേരത്തെ ദേശീയപാതയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ഹാഷിം എന്നയാള്‍ മരിച്ചിരുന്നു. ഈ അപകടമരണത്തോടെയാണ് റോഡിലെ കുഴികളെ സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. ഹൈക്കോടതിയടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

0Shares