Categories
വണ്ടി മോഡിഫിക്കേഷൻ ചെയ്യും,ബാക്കി വരുന്നിടത്തുവച്ച് കാണാം; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് മല്ലു ട്രാവലര്‍
വണ്ടി മോഡിഫിക്കേഷൻ ചെയ്യും, ഞാൻ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ
Trending News





വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇതിനിടെ ‘മല്ലു ട്രാവലറിന്‍റെ ‘ ( വ്‌ളോഗര്‍ ഷാക്കിര്‍ സുബ്മാന്‍) ഒരു പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
Also Read
‘വണ്ടി മോഡിഫിക്കേഷൻ ചെയ്യും, ഞാൻ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം.ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്.

അഞ്ച് രാജ്യങ്ങളിൽ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോർ കംഫർട്ടിനും, മോർ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എം.വി.ഡി പിടിച്ചാൽ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കും.’- എന്നാണ് വീഡിയോയിൽ പറയുന്നത്.

Sorry, there was a YouTube error.