
ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസർകോട് ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹോസ്ദുര്‍ഗ്-1, നീലേശ്വരം -2, രാജപുരം-1, ബേക്കല്‍-3, കാസര്‍കോട്-3, കുമ്പള-3, അമ്പലത്തറ-1, വിദ്യാനഗര്‍-2, ചന്തേര-7, ചീമേനി-2, ചിറ്റാരിക്കാല്‍-1, ബദിയടുക്ക-4, ബേഡകം-2 എന്നീ സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 31 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
