200 കോടിയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോൾ

  • Post category:entertainment
  • Reading time:1 min read
You are currently viewing 200 കോടിയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോൾ

200 കോടിയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തതായാണ് റിപ്പോർട്ടുകൾ. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു ജാക്വിലിൻ.

കേസിൽ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖറാണ്. ഇയാൾ തന്‍റെ പ്രമോർട്ടർമാരായ രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ കമ്പിളിപ്പിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. എന്നാൽ ലീനയും സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ജാക്വിലിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും നടി ഹാജരായില്ല.

ജാക്വിലിനെയും തട്ടിപ്പിനിരയാക്കിയതായാണ് ഇ.ഡിക്ക് കിട്ടിയ വിവരം. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇ.ഡി ചുമത്തിയിരിക്കുന്നത്.

0Shares