Trending News





തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞുപോലും നോക്കരുതെന്ന് സി.പി.എം ഗ്രൂപ്പുകളിൽ നിർദേശം നൽകിയതായി വിവരം. സൈബർ സഖാക്കൾക്കാണ് സി.പി.എം നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂവെന്നും എതിരാളികൾക്ക് വേണ്ടി നമ്മൾ പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കരുതെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
Also Read

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ട്രോളുകൾ ഇവയൊന്നും ഷെയർ ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുതെന്നും നിർദേശമുണ്ട്.
ചൊവ്വാഴ്ച മുതൽ വികസനവും ക്ഷേമവും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. കോൺഗ്രസ് -ലീഗ്- ബി.ജെ.പി സഖ്യത്തെക്കുറിച്ച് പരമാവധി പോസ്റ്റുകൾ ഇടണം. പിണറായി വിജയന്‍റെ ഫോട്ടോകളും വീഡിയോയും പരമാവധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും സൈബർ സഖാക്കളോട് നിർദേശിച്ചിട്ടുണ്ട്.

Sorry, there was a YouTube error.