Categories
വയനാട്ടില്‍ കോൺഗ്രസ് വിട്ട കെ. സി റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു
റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
Trending News





കോൺഗ്രസ് വിട്ട കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.സി റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. റോസക്കുട്ടി ടീച്ചറുടെ ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
Also Read

സഖാവ് റോസക്കുട്ടി ടീച്ചർ ഇനി സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവർ ആ പാർട്ടിയിൽ നിന്നത് പി.കെ. ശ്രീമതി പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.
കൽപ്പറ്റിയിലെ ഇടത് സ്ഥാനാർത്ഥി എം.വി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നതിൽ മനംനൊന്താണ് കോൺഗ്രസിൽ നിന്ന് രാജി വെക്കുന്നതെന്ന് റോസക്കുട്ടി ടീച്ചർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Sorry, there was a YouTube error.