പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളിൽ നടക്കും. ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. സമുദ്രനിരപ്പിൽ നിന്ന് 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശബ്ദത്തിനും കാഴ്ചകൾക്കൊപ്പംഏറെ പ്രാധാന്യമുള്ള ചിത്രമാണിത്, ആസ്വാദകർക്ക് പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം ചിത്രം വാഗ്ദാനം ചെയ്യുന്നു. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്‍റണി ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിന്‍റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്.
‘ഇല വീഴാപൂഞ്ചിറ’; പുതിയ ടീസർ പുറത്തിറങ്ങി
- Post published:09/07/2022
- Post category:entertainment
- Reading time:1 min read