Categories
കുഞ്ഞിരാമ പൊതുവാൾ ചരമദിനാചരണവും അനുസ്മരണവും നടന്നു; വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളിൻ്റെ ചരമദിനം സി.എം.പി യും കേരള കർഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു. കാഞ്ഞങ്ങാട് അർബൻ സൊസൈറ്റി ഹാളിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.എം.പി സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ.അപ്പു അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ വി.കമ്മാരൻ മുഖ്യപ്രഭാഷണം നടത്തി. സി.എം.പി ജില്ലാ സെക്രട്ടറി സി.വി തമ്പാൻ, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി.ഉമേശൻ, കെ.എം.എഫ് സംസ്ഥാന വൈ: പ്രസിഡൻ്റ് എം.ടി.കമലാക്ഷി, പി.കെ. രഘുനാഥ്, സി.ബാലൻ, കെ.വി.സാവിത്രി, പി.കമലാക്ഷ, താനത്തിങ്കാൽ കൃഷ്ണൻ, നിവേദ് രവി എന്നിവർ സംസാരിച്ചു. കേരള കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ.വി.ദാമോദരൻ സ്വാഗതവും മുട്ടത്ത് രാജൻ നന്ദിയും പറഞ്ഞു. കുഞ്ഞിരാമ പൊതുവാളിൻ്റെ മക്കളും കുടുംബാംഗങ്ങളും, മറ്റുള്ളവരും ചടങ്ങിൽ സംബന്ധിച്ചു.

Sorry, there was a YouTube error.