സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിൽ കുമ്പോൽ സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങളുടെ സന്ദർശനം വിശ്വാസികൾക്ക് കൂടുതൽ കരുത്ത് പകർന്നു; കൂടുതൽ അറിയാം..

You are currently viewing സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിൽ കുമ്പോൽ സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങളുടെ സന്ദർശനം വിശ്വാസികൾക്ക് കൂടുതൽ കരുത്ത് പകർന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിൽ കുമ്പോൽ സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങളുടെ സന്ദർശനം വിശ്വാസികൾക്ക് കൂടുതൽ കരുത്ത് പകർന്നു. കേരളത്തിലേയും- കർണ്ണാടകയിലെയും മുസ്ലിം വിശ്വാസികളുടെ ആശാ കേന്ദ്രമായ കുമ്പോൽ സയ്യദ് അവർകളുടെ സാന്നിധ്യമാണ് സമസ്ത സമ്മേളന നഗരിയെ കൂടുതൽ ആത്മീയതയിലേക്ക് വഴികാട്ടിയത്. സയ്യദ് അവർകളുടെ സന്ദർശനവും ഉപദേശവും നിർദ്ദേശവും സമസ്ത നേതാക്കൾക്കും സംഘാടകർക്കും മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. പ്രത്യേകിച്ച് പൊതുവെ പൊതു വേദികളിൽ എത്താറില്ലാത്ത സയ്യദ് അവർകൾ സമസ്തയുടെ നൂറാം വാർഷിക മാഹാ സമ്മേളന നഗരിയിൽ സ്ഥിരം സന്ദർശകരെ പോലെ എത്തിയിരുന്നു എന്നതാണ് പ്രധാനം. സമ്മേളന ഭാഗമായി നടത്തിയ ക്യാമ്പ് സൈറ്റിലും എക്സ്പോയിലും കുമ്പോൽ സയ്യദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങൾ സന്ദർശനം നടത്തയിരുന്നു.

ഓരോന്നിലും കൃത്യമായ മേൽനോട്ടം, സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായുള്ള സൗഹൃദം, സമസ്തയോടുള്ള അടങ്ങാത്ത സ്നേഹം, എല്ലാവർക്കുമായുള്ള ദുആ, പരസ്പര ഐക്യവും സഹകരണവും, നാടിൻ്റെ നന്മക്കായുള്ള പ്രവർത്തനം, ദീനിനെ മുറുകെ പിടിച്ച് ജീവിതം മുന്നോട്ട് നയിക്കാനുള്ള ഉപദേശം, ഇരു സുന്നി സംഘടനകളും ഒന്നിക്കണമെന്നുള്ള ആഗ്രഹം. കുഞ്ഞിക്കോയ തങ്ങളുടെ സാന്നിധ്യം ഓരോ മുസ്ലിം വിശ്വാസികളും എന്നും ആഗ്രഹിക്കുന്ന കാര്യമാണ്. അപ്രതീക്ഷിതമായുള്ള സന്ദർശനമാണ് സയ്യദ് അവർകളുടെ ശീലം. കുമ്പോൽ സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങളും കുമ്പോൽ സയ്യദ് കുടുംബവും മുസ്ലിം വിശ്വാസികൾക്കിടയിൽ സുപരിചിതമായ മുഖങ്ങളാണ്. സമസ്ത സമ്മേളനം, അന്തരാഷ്ട്ര സമ്മേളനമല്ല, ലോക രാഷ്ട്ര സമ്മേളനം എന്നാണ് സയ്യദ് അവർകൾ പറഞ്ഞത്. ഈ കാര്യം സമസ്ത സമ്മേളന വേദിയിൽ പണ്ഡിതന്മാർ എടുത്തുപറയുകയും ചെയ്തു.

0Shares