ക്രിസ്തുമസ് പുതുവത്സര മേളയുമായി കുടുംബശ്രീയും സി.പിസി.ആര്‍.ഐയും

  • Post category:local news
  • Reading time:1 min read
You are currently viewing ക്രിസ്തുമസ് പുതുവത്സര മേളയുമായി കുടുംബശ്രീയും സി.പിസി.ആര്‍.ഐയും

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള എ.ബി.ഐ മാര്‍ക്കറ്റിംഗ് സെന്റ്ററും സംയുക്തമായി ക്രിസ്മസ്-പുതുവത്സര മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന മേള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു.

സി.പി.സി.ആര്‍.ഐ എസ്.ബി.ഐ എ.ടി.എമ്മിന് സമീപമുള്ള അഗ്രി മാര്‍ക്കറ്റിങ് സെന്റ്ററില്‍ നടക്കുന്ന മേളയില്‍, വ്യത്യസ്ത കേക്കുകള്‍, ഐ.സി.എ.ആര്‍- സി.പി.സി.ആര്‍.ഐ കാസര്‍കോട് വികസിപ്പിച്ചെടുത്ത ടെക്‌നോളോജി അധിഷ്ഠിത ഉരുക്ക് വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, പഞ്ചസാര, സ്‌ക്വാഷ്, ഐ.സി.എ.ആര്‍ – ഐ.ഐ.എസ്.ആര്‍ ഉല്‍പ്പന്നങ്ങള്‍, കെ.വി.കെ ഉല്‍പ്പന്നങ്ങള്‍, കൂടാതെ കശുവണ്ടി, തേന്‍ തുടങ്ങിയ കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാകും.

0Shares