കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; കൊടി- കൊടിമര- ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിലെത്തി, ഉജ്ജ്വല സ്വീകരണങ്ങൾ

You are currently viewing കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; കൊടി- കൊടിമര- ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിലെത്തി, ഉജ്ജ്വല സ്വീകരണങ്ങൾ

കാഞ്ഞങ്ങാട് / കാസർകോട്: കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി.എ) 32മത് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി പതാക ജാഥ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ശനിയാഴ്‌ച രാവിലെ കാഞ്ഞങ്ങാട്ടെ സമ്മേളന നഗരിയിൽ എത്തിച്ചു. മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ടി.എ സംസ്ഥാന വൈസ്. പ്രസിഡണ്ട് സി.സി വിനോദ് കുമാർ ജാഥാ ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം പി.വി പ്രദീപൻ വൈസ്. ക്യാപ്റ്റനുമാണ്.

കൊടിമര ജാഥ രാവിലെ പൈവളിഗെ രക്തസാക്ഷി നഗറിൽ നിന്നും ആരംഭിച്ചു. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു കൊടിമരം കൈമാറി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ്. പ്രസിഡണ്ട് മദന മോഹനൻ ടി.വി ജാഥ ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഹരിദാസൻ വൈസ്. ക്യാപ്റ്റനുമാണ്.

ദീപശിഖാ ജാഥ വെള്ളിക്കോത്ത് മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന നിർവാഹക സമിതി അംഗം സി.എം മീനാകുമാരി ജാഥാ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണൻ വൈസ്. ക്യാപ്റ്റനുമാണ്. മൂന്ന് ജാഥകാളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സമ്മേളന നാഗരിയിലെത്തിയത്.

0Shares