Categories
കോൺഗ്രസിലെ അഴിച്ചുപണി; ജനം എല്ലാം തിരിച്ചറിയുന്നു; സുധാകരനെ മാറ്റിയാലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.?
Trending News
കാസറഗോഡ് നഗരസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി; 39 വാർഡുകളിൽ 24 എണ്ണവും സ്വന്തമാക്കി യു.ഡി.എഫ്; കരുത്ത് കാട്ടി മുസ്ലിം ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിർണ്ണയത്തിൽ മുസ്ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച മുതിർന്ന ലീഗ് താക്കളെല്ലാം വിജയിച്ചു; വനിതാ ലീഗ് നേതാക്കൾക്കും വിജയം; കൂടുതൽ അറിയാം..
മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..

കാസറഗോഡ്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാൻ ഒരുങ്ങി കോൺഗ്രസ്സ്. എന്നാൽ നേതാക്കൾ സ്വീകരിക്കുന്ന നിലവിലെ സാഹചര്യം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ മാറ്റാനുള്ള തീരുമാനമാണ് കോൺഗ്രസ്സിനെ വെട്ടിലാക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എന്ന പേരിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നേതൃമാറ്റം ഈ സാഹചര്യത്തിൽ അനിവാര്യമാണോ.? സുധാകരനെ മാറ്റാനുള്ള തീരുമാനം ചിലരുടെ ഒത്തുകളിയാണോ..? എന്നതും പരിശോധിക്കണം. സ്ഥാനം ഒഴിയാമെന്ന് കെ സുധാകരൻ ആദ്യം പറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. ഇതോടെ നേതാക്കൾ തമ്മിലുള്ള സ്ഥാനത്തിനായുള്ള വിലപേശൽ തുടരുന്നു. ക്രൈസ്തവരെ കൂടെക്കൂട്ടാനുള്ള വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് പാർട്ടി സുധാകരനെ മാറ്റി പകരം മറ്റൊരാളെ പരീക്ഷിക്കുന്നത്. ഇത് കൂടുതൽ തിരിച്ചടി കോൺഗ്രസ്സിന് ഉണ്ടാക്കും. സുധകാരനെ മുന്നിൽ കണ്ടാണ് യുവാക്കളിൽ പലരും ഇപ്പോഴും പാർട്ടിയിൽ തുടരുന്നത്. കോൺഗ്രസ്സ് അണികളിൽ ആവേശം ഉണ്ടാക്കിയതും സുധാകരൻ്റെ കടന്നുവരവോടെയാണ്. നിലവിലെ സാഹചര്യത്തിൽ സുധാകരനെ മാറ്റാതിരിക്കുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുക. പകരം ക്രൈസ്തവരുമായും സഭകളുമായും നല്ല ബന്ധം പുലർത്തുക എന്നതാണ്.
Also Read
മുതിർന്ന നേതാക്കളുടെ നിലവിലെ നിലപാടുകൾക്കെതിരെ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത് വന്നു. വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല എന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. നേതൃത്വം ഇടപെട്ട് പാർട്ടിയിലെ അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടപ്പിലാക്കാതെ പോയാൽ ജനങ്ങളോടുള്ള വെല്ലുവിളിയായി മാറുമെന്നും രാഹുൽ പറഞ്ഞു.











