
സംസ്ഥാനത്ത് പുതുതായി 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 528 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. ഇതുവരെ സംസ്ഥാനത്ത് 13,994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് തിരുവനന്തപുരത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 8056 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍. സംസ്ഥാനത്ത് 353 ഹോട്ട്‌സ് പോട്ടുകളാണുള്ളത്. ഇന്ന് മാത്രം 984 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ കേസുകള്‍ ജില്ല തിരിച്ച്:
തിരുവനന്തപുരം-151
കൊല്ലം-85
എറണാകുളം-80
മലപ്പുറം-61
കണ്ണൂര്‍-57
പാലക്കാട-46
ആലപ്പുഴ-46
കാസര്‍കോട്-40
പത്തനംതിട്ട-40
കോഴിക്കോട്-39
കോട്ടയം-39
തൃശൂര്‍-19
വയനാട്-17
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.ഇ 29 , ഐ.ടി.ബി.പി 4 കെ.എൽ.എഫ് 1 കെ.എസ്.ഇ 4. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994. 274 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 10, കാസര്‍കോട് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,620,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര്‍ ആശുപത്രികളിലുണ്ട്. 8056 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
