സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 11; പേര്‍ക്ക് സമ്പര്‍ക്കരോഗ ബാധ 133 പേര്‍ക്ക്; തിരുവനന്തപുരത്ത് സമൂഹവ്യാപനത്തിന്‍റെ വക്കിലെത്തുന്നുവെന്ന് മുഖ്യമന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 11;  പേര്‍ക്ക് സമ്പര്‍ക്കരോഗ ബാധ 133  പേര്‍ക്ക്; തിരുവനന്തപുരത്ത് സമൂഹവ്യാപനത്തിന്‍റെ വക്കിലെത്തുന്നുവെന്ന് മുഖ്യമന്ത്രി

തുടര്‍ച്ചയായ രണ്ടാം ദിവസവും 300 കൂടുതല്‍ രോഗികള്‍. ഇന്ന് 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 133 പേര്‍ക്ക് സമ്പര്‍ക്കരോഗ ബാധയാണ്. ഇതാദ്യമായാണ് ഇത്രയും സമ്പര്‍ക്കരോഗബാധ ഉണ്ടാകുന്നത്. അതേസമയം, 149 പേര്‍ രോഗമുക്തി നേടി. ഇന്ന് സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്.

തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശൂര്‍-27 ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കണ്ണൂര്‍-8, കോട്ടയം, പത്തനംതിട്ട, വയനാട്-7 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ചികിത്സയിലുള്ളവര്‍ 300 കടന്നൈന്ന് മുഖ്യമന്ത്രി. സമൂഹവ്യാപനത്തിന്‍റെ വക്കിലെത്തുന്നുവെന്ന് അദ്ദേഹം സൂചന നല്‍കി.

https://www.facebook.com/kkshailaja/videos/202905247732937/
0Shares