Categories
Kerala local news

മാലക്കല്ല് സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു; ഒമ്പത് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.?

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കാസർകോട്: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമായതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണാരംഭിക്കുന്ന മാലക്കല്ല് സബ് ട്രഷറി ശിലാസ്ഥാപനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മാലക്കല്ല് സബ്ട്രഷറി ഉൾപ്പെടെ ട്രഷറികൾ കൂടുതൽ ജനകീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. മാലക്കല്ല് സെൻറ്മേരിസ് എ.യു.പി സ്കൂൾ അങ്കണത്തിൽ പുതിയ മാലക്കല്ല് സബ് ട്രഷറിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒമ്പത് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ ട്രഷറികൾക്ക് എല്ലാ അത്യാധുനിക സൗകര്യങ്ങളും വേണ്ടത് അത്യാവശ്യമാണെന്നും ഈ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ കെട്ടിടം നിലവിൽ വരുന്നതെന്നും മന്ത്രി പറഞ്ഞു. പെൻഷൻകർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന നിലയിൽ അവരുടെ പ്രായം കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങളോടുകൂടിയാകും ട്രഷറി പ്രവർത്തനമാരംഭിക്കുക. നിലവിലെ മന്ത്രിസഭ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ സബ് ട്രഷറിയുടെ നിർമ്മാണം പൂർത്തീകരിച്ച് വിപുലമായ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ട്രഷറീ സേവിങ് അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് കൂടി സേവനം നൽകാൻ ഉതകുന്ന ട്രഷറിയെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

കള്ളാർ, പനത്തടി, കോടോം ബേളൂർ, പഞ്ചായത്തുകളും,120 ഡി.ഡി.ഒ മാരും, 450 പെൻഷൻകാരും, പൊതുജനങ്ങളും ആശ്രയിച്ചു വരുന്ന മാലക്കല്ല് സബ് ട്രഷറി പത്തുവർഷത്തിലേറെയായി വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാർ വില്ലേജിൽ പൂക്കയം എസ്റ്റേറ്റിൻ്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. വർഷങ്ങൾ നീണ്ട ജനകീയ കമ്മിറ്റിയുടെ പരിശ്രമത്തിനൊടുവിലാണ് സബ് ട്രഷറിക്ക് സ്വന്തമായൊരു കെട്ടിടം വരുന്നത്. പൂക്കയം എസ്റ്റേറ്റ് മാനേജ്മെൻ്റിൽനിന്നുമാണ് 10 സെൻ്റ് സ്ഥലം വാങ്ങുന്നത്. കേരള സർക്കാരിൻ്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 38 ലക്ഷം രൂപ ചെലവ് കണക്കാക്കിയാണ് നിർമ്മാണം. നിർമാണച്ചുമതല എച്ച്.എൽ.എൽ എന്ന കമ്പനിക്കാണ്.

ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, കള്ളാർ, പനത്തടി, കുറ്റിക്കോൽ, കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാരായ ടി.കെ നാരായണൻ, പ്രസന്ന പ്രസാദ്, മുരളി പയ്യങ്ങാനം, പി ശ്രീജ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മാവേലി, കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ്, മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, പൂക്കയം എസ്റ്റേറ്റ് മാനേജർ ജോമോൻ, പ്രതിനിധി ട്രഷറി സ്ഥലം വാങ്ങൽ കമ്മിറ്റി കൺവീനർ പി ജെ ജോൺ, പ്രസ്സ് ഫോറം പ്രസിഡൻറ് ഗണേശൻ, വിവിധ സർവീസ് സംഘടന പ്രതിനിധികൾ, പെൻഷൻ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ റീജ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest