യു.ഡി.എഫില്‍ ഇനിയും വിള്ളലുണ്ടാകും; പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫില്‍ ഇനിയും വിള്ളലുണ്ടാകും; പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിന്‍റെ അടിത്തറ ഇളക്കുന്ന തീരുമാനമാണ് ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയമായും സംഘടനാപരമായും യു.ഡി.എഫിന്‍റെ നിലനില്‍പ്പിനെ ഇത് ബാധിക്കും. ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാകുമെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായ യുഡിഎഫ് സമരങ്ങള്‍ക്കും കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ നിലപാട് തിരിച്ചടിയായെന്നും കോടിയേരി പറഞ്ഞു. ഘടകകക്ഷിയെ പോലും ഒപ്പം നിര്‍ത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആര്‍. എസ്. എസിനെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യപ്പെട്ടു.

ഹൈക്കമാന്‍ഡ് പോലും ഇടപെട്ടില്ല. എല്‍.ഡി.എഫ് വികസന നയത്തിനുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫില്‍ ഇനിയും വിള്ളലുണ്ടാകുമെന്നും പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

0Shares