ഡ്രോൺ ക്യാമറയുമായി കാസർകോട് പോലീസ്; ഇനി ഒളിച്ചുകളി വേണ്ട; പിടികൂടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഡ്രോൺ ക്യാമറയുമായി കാസർകോട് പോലീസ്; ഇനി ഒളിച്ചുകളി വേണ്ട; പിടികൂടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ

കാസർകോട്: കാസർകോട്ടെ പോലീസും ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ഇതിന്‍റെ ഭാഗമായി തളങ്കരയിൽ ഐ.ജി വിജയ് സാഖറെ നേരിട്ടെത്തി ഡ്രോൺ നിരീക്ഷണം വിലയിരുത്തി. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കെ.എ.പി കമാൻഡന്റ് ഡി.ശിൽപ, കാസർകോട് പോലീസ് ചീഫ് പി.എസ് സാബു തുടങ്ങിയവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

ലോക് ഡൗൺ നിയമം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നവരെ ഡ്രോൺ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യും. വീടുകളിൽ നിരീക്ഷണം നിർദേശിച്ച വീട്ടിൽ നിന്നും ആളുകൾ പുറത്തിറങ്ങിയാൽ അവരെ പോലീസ് പിടികൂടുമെന്നും ഐ.ജി പറഞ്ഞു. ഡ്രോണുമായി പോലീസ് ജില്ലയിലെ പലഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.

കാസർകോട് നഗരത്തിൽ സി.ഐ അബ്ദുൽ റഹീമിന്‍റെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലും ഡ്രോൺ നിരീക്ഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

0Shares