
കാസർകോട്: എൻ.സി.പി മുൻ ജില്ലാ പ്രസിഡണ്ട് രവി കുളങ്ങരയുടെ നേതൃത്വത്തിൽ കെ.ഡി.പിയിൽ ചേർന്നവർക്ക് കാലിക്കടവിൽ സ്വീകരണം നൽകി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.പി അടിയോടി അധ്യക്ഷതനായി. പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.
സംസ്ഥാന പ്രസിഡണ്ട് സലിം.പി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാജു എം.ഫിലിപ്പ്, പ്രദീപ് കരുണാകരൻ പിള്ള എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവീൻ ബാബു ആശംസ പ്രസംഗം നടത്തി. രവി കുളങ്ങര, ഐമൺ, സന്തോഷ്, ശ്രീജേഷ്, ഗിരിജ എന്നിവർ സംസാരിച്ചു. വിമൽ അടിയൊടി സ്വാഗതവും വി.കൃഷ്ണൻ നമ്പൂതിരി നന്ദിയും പ്രകടിപ്പിച്ചു.
