
കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടന്ന ധർണ്ണയുടെ ഭാഗമായി കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷൽ യൂണിറ്റിൽ 8 കേന്ദ്രങ്ങളിൽ ധർണ്ണ സമരം നടത്തി.

കാസര്‍കോട് കലക്ട്രേറ്റ് പ്രധാന കവാടത്തിൽ നടന്ന ധർണ്ണ കെ.വി.വി.ഇ.എസ് മേഖല പ്രസിഡൻ്റ് എ.എ അസീസിന്‍റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു .രണ്ടാം കവാടത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മുനീർ അടുക്കത്ത് വയലിന്‍റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ മാഹിൻ കോളിക്കര ഉദ്ഘാടനം ചെയ്തു.മൂന്നാം കവാടത്തിൽ മേഖല പ്രസിഡൻറ് എ.എ അസീസ് ഉദ്ഘാടനം ചെയ്യുകയും ജലീൽ ടി.എം .അധ്യക്ഷത വഹിക്കുകയും ചെയ്തു.

പുതിയ ബസ്റ്റാൻറിൽ നടന്ന ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡൻ്റ് ടി.എ.ഇല്യാസ് ഉദ്ഘാടനം ചെയ്തു.സംഘടന വൈസ് പ്രസിഡൻറ് കെ.ദിനേശ് അധ്യക്ഷത വഹിച്ചു. ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടന്ന ധർണ്ണ യൂണിറ്റ് പ്രസിഡൻറ് എ.കെ മൊയ്തീൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ ബഷീർ കല്ലിങ്കാടി അധ്യക്ഷത വഹിച്ചു .
അതേപോലെ തന്നെ താലൂക്ക് ഓഫീസ് പരിസരത്ത് മർച്ചൻറ്സ് ജനറൽ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബ്ദുൾ നഹീം അങ്കോള അധ്യക്ഷത വഹിച്ചു. നഗരസഭ കാര്യാലയത്തിൽ മർച്ചൻറ്സ് വനിത വിംഗിന്‍റെ നേതൃത്വത്തിൽ നടന്ന ധർണ്ണ ട്രഷറർ സുചിത്ര പിള്ള ഉദ്ഘാടനം ചെയ്തു. വനിത വിംഗ് സെക്രട്ടറി കമറുന്നീസ അധ്യക്ഷത വഹിച്ചു.

ജി.എസ്സ് .ടി .ഓഫീസിന് മുന്നിൽ മർച്ചൻറ്സ് യൂത്ത് വിംഗിന്‍റെ നേതൃത്വത്തിൽ ധർണ്ണ നടന്നു. യൂത്ത് വിംഗ് വൈസ് പ്രസിഡൻ നിസാർസിറ്റി കൂൾ അധ്യക്ഷത വഹിച്ചു.പ്രസിഡൻറ് ഹാരീസ് സെനോറ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളേയും പ്രസിഡൻറ് എ.കെ.മൊയ്തീൻ കുഞ്ഞി അഭിനന്ദിച്ചു.
