കൊറോണ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും; സാമ്പിള്‍ പരിശോധന ഇനി പി.എച്ച്.സി നിർദ്ദേശ പ്രകാരം: ജില്ലാ കളക്ടര്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കൊറോണ: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും; സാമ്പിള്‍ പരിശോധന ഇനി പി.എച്ച്.സി നിർദ്ദേശ പ്രകാരം:  ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് പിഎച്ച്സികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികളില്‍ നിന്നും മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സാമ്പിള്‍ ശേഖരിക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പി.എച്ച്.സി കളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പി.എച്ച്.സികളെ മാത്രം ആശ്രയിക്കണം.

നഗരസഭാ പരിധിയിലുള്ളവര്‍ ജില്ലാ, ജനറല്‍ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടിയായിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായി ആശുപത്രിയില്‍ കോവിഡ്-19 പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പുതിയ അഡീഷ്ണല്‍ സൂപ്രണ്ട് ചുമതലയേറ്റിട്ടുണ്ടെന്നും കളകര്‍ പറഞ്ഞു.

ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നിയമനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഐ. ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഹാര ലഭ്യത ഉറപ്പ് വരുത്തല്‍, വില നിയന്ത്രണം, കോവിഡ്-19 സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഫോളോ അപ്പ് തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണെന്നും കളക്ടര്‍ അറിയിച്ചു.

0Shares