കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം, പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി സമര സമിതി; നാളെ മുതൽ അനിശ്ചിതകാല സമരം

  • Post category:local news
  • Reading time:1 min read
You are currently viewing കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം, പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി സമര സമിതി; നാളെ മുതൽ അനിശ്ചിതകാല സമരം

കാസറഗോഡ്: പെർള ഉക്കിനടുക്കയിൽ കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം പണി പൂർത്തിയാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. സമര സമിതി ആശുപത്രി പരിസരത്ത് നടത്തിയ സമരത്തിന് പിന്നാലെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതായി സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 24 മുതൽ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് “പീപ്പിൾസ് സ്ക്വയർ” എന്ന് നാമകരണം ചെയ്ത് ദേശീയ പാത പാലത്തിന് അടിയിലുള്ള സ്ഥലത്താണ് സമരം ആരംഭിക്കുന്നത്. വൈകിട്ട് 5 മണി മുതൽ പുലർച്ച 12 മണിവരെയാണ് ദിവസവും സമരം നടക്കുക. സമരത്തിന് ജില്ലയിലെ മുഴുവൻ ആളുകളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി കാസറഗോഡ് പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സമര സമിതി അധ്യക്ഷൻ മാഹിൻ കേളോട്ട്, ജില്ലാ പഞ്ചായത്ത് അംഗം ജെ.എസ് സോമശേഖര, അഹ്മദ് ശരീഫ്, ഗിരീഷ് കുമാർ, ഹമീദ് ബാറക്ക തുടങ്ങി സമര സമിതി ഭാരവാഹികൾ പങ്കടുത്തു.

0Shares