Categories
local news news

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്നു വേട്ട; കുമ്പളയിൽ എം.ഡി.എം.എ യുമായി 4 പേർ പോലീസ് പിടിയിൽ

കാസറഗോഡ്: 20.02.2025 കുമ്പള പോലീസിൻ്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21.05 ഗ്രാം എം.ഡി.എം.എ യുമായി 4 പേർ പിടിയിലായി. ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ), കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി(49 ), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30), കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28 )എന്നിവരാണ് പോലീസ് പിടിയിലായത്. കൂടൽമാർക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാർ നിർത്തിയിട്ടത് ശ്രദ്ധയിൽ പെടുകയും പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയും വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് സംഘം ശ്രമകരമായി 4 പേരെയും പിടികൂടുകയായിരുന്നു, KL 14 AF 2230 നമ്പർ കാർ പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും കവറുകളിൽ സൂക്ഷിച്ച നിലയിൽ 21.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു.

കാസറഗോഡ് ഡിവൈഎസ്പി സുനിൽകുമാർ സി.കെ യുടെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ, എഎസ്ഐ മനോജ് ബി.എൽ, SCPO ചന്ദ്രൻ, CPO ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത് .
അടുത്ത കാലത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കാസറഗോഡ് ജില്ല പോലീസ് “സേഫ് കാസറഗോഡ്” എന്ന പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ.പി.എസി ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ചുമതലയുള്ള ഡിവൈഎസ്പി ഉത്തംദാസ് ൻ്റെ നേതൃത്വത്തിലുള്ള DANSAF ടീം അംഗങ്ങളാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാൻ നിരന്തരം പരിശോധനകൾ നടത്തി വരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest