കണ്ണൂർ ജില്ലയ്ക്ക് അടുത്ത രണ്ട് ദിവസം നിർണായകം; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂർ ജില്ലയ്ക്ക് അടുത്ത രണ്ട് ദിവസം നിർണായകം; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ തുടര്‍ച്ചയായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗരൂകരായി ജില്ലാ ഭരണകൂടം.വിദേശത്ത് നിന്ന് കണ്ണരിലെത്തിയ മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തി. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായത്.ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരില്‍ അനാശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മെയ് മൂന്ന് വരെ ജില്ലയില്‍ പോലീസിന്‍റെ ട്രിപ്പിള്‍ ലോക്ക് സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചു കഴിഞ്ഞു. ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും.

മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ. ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്പിമാരെ ചുമതലയേല്‍പിച്ചു. ഐ.ജി അശോക് യാദവിനാണ് മേല്‍നോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

0Shares