Categories
പൊതുപ്രവർത്തകൻ്റെ ഇടപെടൽ ഫലം കണ്ടു; ബദിയഡുക്ക ടൗണിൽ പാതിവഴിയിൽ ഉപേക്ഷിച്ച ഫുട്പാത്ത് പ്രവൃത്തി പൂർത്തിയാക്കും; കെ.എസ്.ടി.പിയുടെ ഉറപ്പ്
Trending News





ബദിയടുക്ക: കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ബദിയടുക്ക ടൗണിലെ അപാകത പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബദിയടുക്ക അപ്പർ ബസാറിൽ നിന്നും താഴോട്ട് ടൗണിലേക്കും പോലീസ് സ്റ്റേഷൻ വരെയും നിർമ്മിക്കേണ്ടിയിരുന്ന ഫുട്പാത്ത് പ്രവൃത്തി പലസ്ഥലത്തും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ഇതിനെതിരെ പൊതുപ്രവർത്തകനും ബദിയഡുക്ക ടൗൺ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ ഹാരിസ് ബി.ഡി.കെ രേഖാമൂലം പരാതിനൽകി. കാര്യങ്ങളിൽ നിരന്തര ഇടപെടൽ നടത്തി. ഇതോടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിഹാരം കാണാം എന്ന ഉറപ്പ് നൽകുകയായിരുന്നു. കണ്ണൂരിൽ നിന്നും കെ.എസ്ഡി.പിയുടെ അസിസ്റ്റൻറ് എൻജിനീയർ നേരിട്ടെത്തിയാണ് പ്രവൃത്തി കണ്ട് മനസ്സിലാക്കിയത്. പഞ്ചായത്തിന് എതിർവശം കേരള ബാങ്കിൻ്റെ മുമ്പിലും താഴെ പിക്കപ്പ് സ്റ്റാൻഡിൻ്റെ അടുത്തും നിർത്തിവെച്ച പ്രവർത്തിയും പോലീസ് സ്റ്റേഷൻ മുതൽ അപ്പർ ബസാർ വരെയുള്ള ഇൻറർലോക്കിൻ്റെ വർക്കും പരിശോധിച്ചു. പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഫുട്പാത്ത് നിർമ്മാണം പല കെട്ടിടങ്ങളുടെയും മുമ്പിൽ ഒഴിവാക്കിയ അവസ്ഥയായിലാണ്. ഇതിനെതിരെ പ്രതിഷേധം കടുത്തതോടെയാണ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടൽ. സംഭവത്തിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതായി ഹാരിസ് ബി.ഡി.കെ അറിയിച്ചു.
Also Read

Sorry, there was a YouTube error.