താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാനം; സ്‌നേഹ സഞ്ചാരം ഒക്ടോ. 13 മുതല്‍ 16 വരെ

You are currently viewing താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാനം; സ്‌നേഹ സഞ്ചാരം ഒക്ടോ. 13 മുതല്‍ 16 വരെ

ദേളി(കാസറഗോഡ്): ജാമിഅ സഅദിയ്യയുടെ നേതൃത്വമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആണ്ട് നേര്‍ച്ചയും ശരീഅത്ത് കോളേജ് ബിരുദാനന്തര കോഴ്‌സ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠന പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനവും ഒക്ടോബര്‍ 20,21 തീയതികളില്‍ നടക്കും. പരിപാടിയുടെ പ്രചരണത്തിന് സംഘടിപ്പിക്കുന്ന സ്‌നേഹസഞ്ചാരം ഒക്ടോ. 13 മുതല്‍ 16 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അഹ്‌മദ് ശിറിന്‍ സ്‌നേഹ സഞ്ചാരത്തിൻ്റെ പ്രഖ്യാപനം നടത്തി. പ്രചരണ സമിതി യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍മാന്‍ സുലൈമാന്‍ കരിവെള്ളൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പ്രചരണ സമതി ചെയര്‍മാന്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് സ്വാഗതവും ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി നന്ദിയും പറഞ്ഞു. ശരീഫ് സഅദി മാവിലാടം, ശിഹാബുദ്ദീന്‍ പരപ്പ, താജുദ്ദീന്‍ ഉദുമ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

13ന് രാവിലെ മാലിക് ദീനാര്‍ മഖ്ബറ സിയാറത്തോടെ ആരംഭിക്കുന്ന സ്‌നേഹസഞ്ചാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. സഞ്ചാരത്തിന് സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹുസ്സുആദ നതൃത്വം നല്‍കും. ജില്ലയിലെ 46 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക കുടുംബം സഞ്ചാരത്തിന് സ്വീകരണം നല്‍കും. പരിപാടി വിജയിപ്പിക്കാന്‍ സമസ്ത ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ബാദുഷ ഹാദി സഖാഫി, എസ്.എം.എ ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ മങ്കയം, എസ്.ജെ.എം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം അഭ്യര്‍ത്ഥിച്ചു.

0Shares