Categories
സമൂഹമാധ്യമത്തില്‍ മോശം കമന്റ് ഇട്ടു; വ്യാപക പ്രതിഷേധവും പരാതിയും; വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്‌പെന്റ് ചെയ്ത് സർക്കാർ; സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കലക്ടർ
Trending News





കാസറഗോഡ്: രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത. ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ട താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെയാണ് റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമത്തില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തുവെങ്കിലും ഇത് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്ക് വയ്ക്കുകയും പവിത്രനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല, പവിത്രൻ ഇതിന് മുമ്പും സോഷ്യൽ മീഡിയകളിൽ മോശമായ പെരുമാറ്റം നടത്തിയിട്ടുണ്ട്.
Also Read
2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവിത്രന് എ.ഡി.എം താക്കീത് നല്‍കിയിരുന്നു. 2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീതും നല്‍കിയിരുന്നു. തുടര്‍ന്ന് പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് ഐ.ഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു. ഇതിനെതിരെ വന്ന പരാതിയില്‍ ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി 2024 സെപ്തംബര്‍ 18ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കുകയും 2024 നവംബർ ഏഴിന് സർവീസിൽ പുന: പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ ഈ നടപടി.
നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും പവിത്രൻ സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലും കർശനമായ നിയമ നടപടികൾക്ക് കാസർകോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാർശ്ശ ചെയ്തിട്ടുണ്ട്. സർവീസിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത. റവന്യൂമന്ത്രി രാജൻ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് കർശന നടപടി വേഗത്തിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പവിത്രനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

Sorry, there was a YouTube error.