Categories
ഇന്ത്യയിൽ തിരിച്ചെത്തിയ ഹോക്കി ടീമിന് വൻ സ്വീകരണം; പി.ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഡല്‍ഹിയില്‍
Trending News





ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി. ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് \ആരാധകര്‍ വൻ സ്വീകരണമാണ് നൽകിയത്. സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീജേഷ്. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുത്’, ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാരിസ് ഒളിംപിക്‌സിൻ്റെ സമാപന ചടങ്ങില്‍ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്താന്‍ കഴിഞ്ഞത് “ആഗ്രഹത്തിനും അപ്പുറമെന്നാണ് ആ ഭാഗ്യം’ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണെന്ന് ശ്രീജേഷ് പറഞ്ഞു.
Also Read

Sorry, there was a YouTube error.