
കാസർകോട്: കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരിയ, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ അടിപാത സംവിധാനം വേണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ വലിയ പറമ്പ പഞ്ചായത്തിലെ അനധികൃത മണലെടുപ്പിന് എത്രയും വേഗം പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി. വി സജീവന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍, ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് സ്വാഗതം പറഞ്ഞു.
