ലഹരിക്കെതിരെ ഗോള്‍ അടിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

  • Post category:local news
  • Reading time:1 min read
You are currently viewing ലഹരിക്കെതിരെ ഗോള്‍ അടിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

കാസർകോട്: കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ലഹരിക്കെതിരെ ഗോള്‍ ചലഞ്ച് നടത്തി. ചെമ്മട്ടംവയലിലെ തടവറയില്‍ തടവുകാര്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടപ്പോള്‍ അര്‍ജ്ജന്റീനയെ 3- 1 ന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് വിജയകിരീടം ചൂടി.

അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി.

പൊതുവായുള്ള മത്സരത്തില്‍ കുടുംബശ്രീ ടീമിനെ ജയില്‍ ടീം തോല്‍പ്പിച്ചു. കെ..ജി.രാജേന്ദ്രന്‍ സ്വാഗതവും ഇ.കെ.പ്രിയ നന്ദിയും പറഞ്ഞു. 63 തടവുകാര്‍ നിലവില്‍ ജയിലിലുണ്ട്.

0Shares