
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നു ഹൈമാഷ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നടത്തി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളാപ്പ് റോഡ് ജങ്ങ്ഷൻ,തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പരിസരം,കാപ്പാട് കഴകം ഗൈറ്റ് പരിസരം എന്നീ സ്ഥലങ്ങളിലാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാഷ് ലൈറ്റ് ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച്ച് ഓൻ കർമ്മം നടത്തിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അധ്യക്ഷം വഹിച്ചു.സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം മെമ്പർ മാരായ ഫായിസ് ബിരിച്ചേരി,രജീഷ്ബാബു,ഇ.ശശിധരൻ,എം.ഷൈമ,എ.കെ സുജ ,കെ.വി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
