Categories
ചെർക്കളയിൽ ഹൈവേ സമരം തുടരും; സമരം ശക്തമാക്കാൻ ഒരുങ്ങി സംഘാടക സമിതി; ജൂൺ 9ന് വിപുലമായ യോഗം.?
Trending News





ചെർക്കള(കാസറഗോഡ്): ദേശീയപാതയും സംസ്ഥാന പാതകളും സംഗമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജംങ്ക്ഷനായ ചെർക്കളയിൽ, രണ്ട് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഓപ്പൺ ഡ്രൈനേജ് മണ്ണിട്ട് മൂടുകയും പുതിയത് നിർമ്മിക്കാതെ പൂർണ്ണമായും രണ്ട് വർഷം ടൗണിൽ മണ്ണും ചെളിയും നിറച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. നിലവിലും ദുരിതം തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനവഞ്ചന കാട്ടിയ ദേശീയപാത അധികൃതർക്കെതിരെയും ജില്ലാ ഭരണകൂടത്തിനെതിരെയും ശക്തമായ താക്കീത് നൽകാൻ വീണ്ടും സമരം ശക്തമാക്കുകയാണ് ലക്ഷ്യം. എൻ.എച്ച് ചെർക്കള ആക്ഷൻ കമ്മിറ്റി ജൂൺ 9ന് വിപുലമായ യോഗം വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെർക്കള വ്യാപാര ഭവനിൽ ചേർന്ന ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗമാണ് സമര പോർമുഖം വീണ്ടും കടുപ്പിക്കാൻ തീരുമാനിച്ചത്.

മത-രാഷ്ട്രീയ- സാമൂഹ്യ-സന്നദ്ധ-വ്യാപാര സംഘടനകളുടെ സാന്നിധ്യവും സഹകരണവും ഉറപ്പിച്ചുകൊണ്ടുള്ള സമരമാണ് സംഘാടകർ മുന്നിൽ കാണുന്നത്. സംഘാടക സമിതി യോഗം 2025 ജൂൺ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെങ്കള പഞ്ചായത്ത് സി.എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശമായ ചെർക്കള ടൗണിൽ ഓപ്പൺ ഡ്രൈനേജ് നിർമ്മിക്കുകയോ
മൂന്ന് മീറ്റർ വ്യാസമുള്ള ശാസ്ത്രീയമായ ക്ലോസ്ഡ് ഡ്രൈനേജ് സ്ഥാപിക്കുകയോ ചെയ്യുക, അഞ്ചാംമൈൽ മുതൽ വി.കെ പാറ വരെയും ഹൈവേ മുതൽ കല്ലടുക്ക റോഡ് വരെയും ഫൂട്ട്പാത്ത് പണി ഉടനെ തീർക്കുക, മെർജിംഗ് പോയിൻ്റുകൾ പുനർ നിശ്ചയിക്കുക, മണ്ണിട്ടുമൂടി അടച്ചുവെച്ച കൽവെർട്ടുകൾ അടിയന്തിരമായി തുറക്കുക, ചെർക്കള സ്കൂളിന് മുന്നിലും ചെർക്കള ടൗണിലും പരിസര പ്രദേശങ്ങളിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടനെ സ്ഥാപിക്കുക, അടച്ചുവെച്ച പ്രധാന പാതകൾ തുറക്കുക, കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക, വ്യാപാരികൾക്ക് നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആക്ഷൻ കമ്മിറ്റി വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പങ്കടുത്ത് സമരവുമായി സഹകരിക്കണമെന്ന് സമര സമിതി ചെയർമാൻ മൂസ്സ ബി ചെർക്കള, വർക്കിംഗ് ചെയർമാൻ നാസർ ചെർക്കളം എന്നിവർ അറിയിച്ചു.

Sorry, there was a YouTube error.