ബ്രഹ്മപുരം തീപിടുത്തം; കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബ്രഹ്മപുരം തീപിടുത്തം; കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. തീപിടിത്തത്തില്‍ കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കലക്ടര്‍ രേണു രാജിനെ വിമര്‍ശിച്ചത്.

കേസില്‍ കലക്ടര്‍ കോടതി നിര്‍ദേശപ്രകാരം ഇന്നു നേരിട്ടു ഹാജരായി. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോയെന്ന് കോടതി കലക്ടറോട് ആരാഞ്ഞു. പൊതുജനങ്ങള്‍ക്ക് എന്തു മുന്നറിയിപ്പാണ് നല്‍കിയത്. ഇന്നലെ രാത്രിയും തീയുണ്ടായി, ആരോഗ്യ പ്രശ്നങ്ങളുമുണ്ടായെന്നും കോടതി പറഞ്ഞു.

വെള്ളിയാഴ്ച കലക്ടര്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി ഉത്തരവിട്ടു. മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊതുജന താത്പര്യത്തിനാവണം മുന്‍ഗണനയെന്നും കോടതി പറഞ്ഞു. തീപിടിത്തത്തിന് മുന്‍പ് തന്നെ കോര്‍പ്പറഷന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചു.

0Shares