Categories
വിവാഹത്തിന് ദിവസങ്ങൾ ബാക്കി; വധുവിൻ്റെ അമ്മയെയുംകൂട്ടി വരൻ്റെ അച്ഛൻ ഒളിച്ചോടി; പോലീസിൽ പരാതി
വധുവിൻ്റെ പിതാവ് പപ്പു എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്
Trending News





ദൽഹി: മക്കളുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വധുവിൻ്റെ അമ്മയെയുംകൂട്ടി വരൻ്റെ അച്ഛൻ ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. വധുവിൻ്റെ പിതാവ് പപ്പു എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. പപ്പുവിൻ്റെ വീട്ടില്‍ മക്കളുടെ വിവാഹ കാര്യവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വരൻ്റെ പിതാവായ ഷക്കീല്‍ വന്നിരുന്നു. മക്കളുടെ വിവാഹ തിയതി അടുത്തപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷക്കീല്‍ പപ്പുവിൻ്റെ ഭാര്യയുമായി ഒളിച്ചോടുകയും ചെയ്തു.
Also Read

പപ്പു ഷക്കീലിനെതരെ കേസ് കൊടുതത്തോടെയാണ് വിവരം പുറത്തറിയുന്നതും വർത്തയായതും. പപ്പു ആരോപിക്കുന്നത് ഷക്കീല്‍ തൻ്റെ ഭാര്യയെ മയക്കിയെടുത്തു എന്നാണ്. സംഭവത്തിൽ നാണക്കേടിലായിരിക്കുകയാണ് നിശ്ചയം കഴിഞ്ഞ് വിവാഹം കാത്തിരിക്കുന്ന മക്കൾ. പുറത്തവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യക്ക് 6 കുട്ടികളുമുണ്ട്. പപ്പുവിൻ്റെ പരാതിയില്‍ പോലീസ് ഇരുവരെയും അന്വേഷിച്ച് വരികയാണ്.

Sorry, there was a YouTube error.