
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ അടിമുടി ദുരൂഹത. ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടി എന്ന ചോദ്യം അതീവ ഗൗരവകരമായി ഉയരുകയാണ്. ഇരു കൈകളുള്ള സാധാരണക്കാരന് പോലും മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കിൽ പോലും ചാടിക്കടക്കാൻ കഴിയാത്ത വലിയ മതിൽ ഗോവിന്ദച്ചാമി എങ്ങനെ കടന്നു എന്നതിൽ ഞെട്ടിയിരിക്കുകയാണ് പോലീസ്. കൊടും ക്രിമിനലിന് സഹായം നൽകിയവർ ആരൊക്കെ എന്നതും അന്വേഷിക്കുകയാണ്. സഹതടവുകാരിൽ നിന്നും ജയിൽ ജീവനക്കാരിൽ നിന്നും സഹായം ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്. ജയിലിൻ്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു എന്നാണ് പറയുന്നത്. തുണികൾ കൂട്ടിക്കെട്ടി കയറ് രൂപത്തിലക്കി മതിൽ കടന്നത് വ്യക്തമാണ്. പുലർച്ചെ 4 മണിയോടെയാണ് ജയിൽ ചട്ടം നടന്നത്. എന്നാൽ രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ തന്നെ ഉണ്ടെന്നാണ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്, സെല്ലുകൾ പരിശോധിക്കാതെ നൽകിയതാണെന്നതും വ്യക്തമായി.
മതിലിലെ തുണി കണ്ടശേഷമാണ് ആരോ ഒരാൾ ജയിൽ ചാടി എന്നത് മനസ്സിലായത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമി രക്ഷപെട്ടകാര്യം ഉദ്യോഗസ്ഥർ അറിയുന്നത്. അതിന് ശേഷമാണ് പോലീസിൽ വിവരം അറിയിച്ച് പരിശോധന ആരംഭിച്ചത്. മണിക്കൂറുകൾക്കകം പിടികൂടാനായത് വലിയ ആശ്വാസം നൽകുന്നു. എന്നാൽ ഉദ്യോഗസ്ഥർ ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്നത് സർക്കാരിന് തലവേദന ഉണ്ടാക്കും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തോടെ ജയിലിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടും. പോരാത്തതിന് ജയിൽ ചട്ടം പാലിക്കാത്ത സംഭവവും ഗൗരവമായി കാണും. കൊടും ക്രിമിനലിന് താടിനീട്ടിവളർത്താൻ ആരാണ് അനുമതി നൽകിയത് എന്ന ചോദ്യം ഉയരുകയാണ്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചതോറും ഷേവ്ചെയ്യണം. ജയിൽ നിയമങ്ങൾ പൂർണ്ണമായും പാലിക്കണം, എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥരുർ വിലക്കിയില്ല എന്നതും ഗുരുതര വീഴ്ചയാണ്. ഗോവിന്ദച്ചാമിക്ക് സഹായം ചെയ്ത ഒരൊ ഉദ്യോഗസ്ഥനെയും കണ്ടെതേണ്ടിയിരിക്കുന്നു.
