Categories
ഉഡുപ്പി- കരിന്തളം 400 കെവി ലൈൻ അതിവേഗം പുരോഗമിക്കുന്നു; ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മയിലാട്ടിയിൽ സ്ഥാപിക്കും; ഉത്തരകേരളത്തിലെ വൈദ്യുതിയും വിതരണവും മന്ത്രി കെ കൃഷ്ണൻകുട്ടി പറയുന്നു; കൂടുതൽ അറിയാം..
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കാസർകോട്: ഉഡുപ്പി- കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ഉടുപ്പി കാസർഗോഡ് 400 കെവി ലൈൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മയിലാട്ടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 9 വർഷത്തിനുള്ളിൽ വൈദ്യുതി വിതരണം മേഖലയിൽ 13015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.










