Trending News





വ്യക്തിപരമായ അധിക്ഷേപത്തിന് എതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്. വാർത്ത സമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ക്ക് എതിരെയാണ് നടപടി. പത്ത് കോടി നഷ്‌ടപരിഹാരം നല്‍കണമെന്നാണ് ഗോകുലം ഗോപാലൻ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
Also Read
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ശോഭ സുരേന്ദ്രൻ നഷ്‌ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

‘തെറ്റായ പരാമര്‍ശം മൂലം നേരിട്ട മാനഹാനിക്കും മനോദുഃഖത്തിനും നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കണം, അല്ലാത്തപക്ഷം ശോഭ സുരേന്ദ്രനെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും’, ഗോകുലം ഗോപാലൻ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു.
കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നും, തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും, കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നും ആയിരുന്നു ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലനെതിരെ നടത്തിയ വിവാദ പരാമർശം.

Sorry, there was a YouTube error.