
കാസർകോട്: അടുത്ത സർക്കാരിൻ്റെ കാലത്ത് മാത്രം പണമായി ലഭിക്കുമെന്ന നിബന്ധനയോടെ ഇറക്കിയ ലീവ് സറണ്ടർ ഉത്തരവിലൂടെ സംസ്ഥാനത്തിൻ്റെ ധനകാരൃ നിർവഹണത്തിൽ തങ്ങൾക്കുള്ള കെടുകാരൃസ്ഥത സർക്കാർ തുറന്ന് സമ്മതിക്കുകയാണെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയൻ പ്രസിഡണ്ട് എ.അബ്ദുൾ ഹാരീസ് പ്രസ്താവിച്ചു. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഭിക്കാത്ത ആനുകൂലൃത്തിന് കൂടി ആദായ നികുതി കൊടുക്കാനുള്ള ബാധൃത ജീവനക്കാരുടെ മേൽ കെട്ടിവയ്കുക വഴി ക്രൂരത കാട്ടുമ്പോൾ തന്നെ ധൂർത്തും അഴിമതിയും പാഴ്ചെലവു൦ സർക്കാർ നിർബാധം തുടരുകയാണ്. പാർട്ടി നിയമനത്തിന് ആറ് കൊല്ലം മുൻകാല പ്രാബലൃത്തോട് കൂടി ശമ്പളം ഇരട്ടിയാക്കി കുടിശ്ശിക സഹിതം തുക അനുവദിച്ച് ഉത്തരവായത് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിശ്ശികയായ ക്ഷാമബത്തയു൦ ശമ്പള പരിഷ്കരണ ആനുകൂലൃങ്ങളു൦ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി ജീവനക്കാരെ പ്രക്ഷോഭത്തിലേക്ക് തള്ളി വിടരുത്. രാഷ്ട്രീയ പ്രേരിത സ്ഥല൦ മാറ്റങ്ങൾ തുടരുകയും പുതിയ ലാവണത്തിൽ താമസ സൗകരൃങ്ങളുൾപ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങൾ ഏർപ്പെടുത്താതെ പഞ്ചിങ്ങ് സമ്പ്രദായം അടിച്ചേൽപ്പിക്കുകയു൦ ചെയ്താൽ ചോദ്യം ചെയ്യു൦.
എൻ.അജയകുമാർ അധൃക്ഷനായി. ജനറൽ സെക്രട്ടറി കെ.സി സുബ്രമണ്യൻ സംഘടനാ രേഖ അവതരിപ്പിച്ചു. വി.എ൦ ഷൈൻ, സി.ഉണ്ണികൃഷ്ണൻ, കൊളത്തൂർ നാരായണൻ, കെ.എ൦. ജയപ്രകാശ്, എ.ടി ശശി, വി.ടി ബെന്നി, എ.ബി അൻവർ, വേണുഗോപാൽ പൈനി, ഡോ. കെ.വി പ്രമോദ് എന്നിവർ സംസാരിച്ചു. ബിജു രാജ് സ്വാഗതവും ജെ.രാജീവൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വേണുഗോപാൽ പൈനി പ്രസിഡണ്ടും ജെ.രാജീവൻ, പി.ടി. ജയപ്രകാശ് വൈസ്. പ്രസിഡണ്ടുമാർ. എൻ.അജയകുമാർ സെക്രട്ടറിയായും സി.രവീന്ദ്രൻ, കെ.ശിവകുമാർ ജോ. സെക്രട്ടറിമാരായും ഡോ. കെ.വി പ്രമോദ് ട്രഷറർ ആയും തിരഞ്ഞെടുത്തു.
