മഞ്ചേശ്വരം ബ്ലോക്ക് ക്ഷീര സംഗമം എ.കെ.എം.അഷറഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ബ്ലോക്ക് ക്ഷീര സംഗമം  എ.കെ.എം.അഷറഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ക്ഷീരവികസന വകുപ്പിൻ്റെ യും മഞ്ചേശ്വരം ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം ബ്ലോക്ക് ക്ഷീര സംഗമം നടത്തി. എ.കെ.എം.അഷറഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എടനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടത്തിയ ക്ഷീര സംഗമത്തിൻ്റെ ഭാഗമായി കന്നുകാലി പ്രദർശനം, ക്ഷീരകർഷകരെ ആദരിക്കൽ, എക്സിബിഷൻ, വിവിധ ക്ലാസ്സുകൾ എന്നിവയും നടന്നു.

ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന സംഘം, ബ്ലോക്കിലെ മുതിർന്ന ക്ഷീര കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന യുവ കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന വനിത കർഷക, തുടങ്ങി ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിച്ചു.

പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സുബ്ബണ്ണ ആൽവ, എൻമകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖരൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ്, കാസർകോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.കെ.കാവ്യശ്രീ, ജയന്തി ഹാലിമെ, എസ്.അനിത ശ്രീ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ, കന്നുകാലി രോഗ നിർണ്ണയവും അതിൻ്റെ പ്രതിരോധ മാർഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി. എടനാട് ക്ഷീരസംഘം പ്രസിഡന്റ് ശങ്കരനാരായണ റാവു സ്വാഗതവും മഞ്ചേശ്വരം ക്ഷീര വികസന ഓഫീസർ എസ്.അജയൻ നന്ദിയും പറഞ്ഞു.

0Shares