Trending News





ഒരു വർഷം മുൻപ് ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം ഉടലെടുക്കുന്നതായി റിപ്പോർട്ട്.ഇറ്റലിയിലെ നേപ്‍ലസിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്‍റെ പത്താം നിലയിലെ ജനലിൽനിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്.
Also Read

‘അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ ഇത്തരത്തിൽ ഒരു കുറിപ്പ് മാതാപിതാക്കൾക്ക് എഴുതിവച്ചതിന് ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. ജോനാഥൻ ഗാലിൻഡോ ‘ എന്ന സാങ്കല്പിക മനുഷ്യനെയാകാം കുട്ടി ഉദ്ദേശിച്ചതെന്ന് ഇറ്റാലിയൻ പോലീസ് പറയുന്നു.
ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിക്കുന്നവർക്ക് ഭീകരമായ ‘ ചലഞ്ചു’കൾ നൽകുന്നയാളാണ് ജോനാഥൻ. കറുത്ത തൊപ്പി ധരിച്ച നായയുടെയും മനുഷ്യന്‍റെയും മുഖത്തോട് കൂടിയ രൂപമാണ് ജോനാഥൻ ഗാലിൻഡോ. ഗെയിമിന്‍റെ ഓരോ ലെവലിലും എത്തുന്ന ഈ രൂപം അപകടകരമായ ചലഞ്ചുകൾ നൽകുകയും ക്രമേണ കുട്ടികളുടെ മാനസികനില കൈയ്യിലെടുക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Sorry, there was a YouTube error.