മരണപ്പെട്ട പി.കേളുവിൻ്റെ വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ധനസഹായം കൈമാറി; 14 ലക്ഷം രൂപയുടെ ചെക്കാണ് ഭാര്യക്ക് കൈമാറിയത്

You are currently viewing മരണപ്പെട്ട പി.കേളുവിൻ്റെ വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ധനസഹായം കൈമാറി; 14 ലക്ഷം രൂപയുടെ ചെക്കാണ് ഭാര്യക്ക് കൈമാറിയത്

കാസർകോട്: കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി. കേളുവിൻ്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസ ധനസഹായം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5 ലക്ഷം രൂപ എം.എ യൂസഫലി നൽകിയ 5 ലക്ഷം രൂപ രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപ ബാബു സ്റ്റീഫൻ നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറിയത്.

മരണപ്പെട്ട പി കേളുവിന്റെ കുടുംബാംഗങ്ങളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആശ്വസിപ്പിക്കുന്നു

എം രാജഗോപാലൻ എം.എൽ.എ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ബാവ, നോർക്ക റൂട്ട്സ് റീജണൽ മാനേജർ സി രവീന്ദ്രനാഥ്, ഹൊസ്ദുർഗ് തഹസിൽദാർ എം മായ, തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.

0Shares