
രാജ്യവ്യാപകമായി നടത്തുന്ന പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ജനമധ്യത്തില്‍വെച്ച് മുഖത്തടിച്ചു. മുഖത്തടിച്ചതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മാക്രമോണിന്‍റെ ഓഫിസ് സംഭവം സ്ഥിരീകരിച്ചു. ഡ്രോം പ്രവിശ്യയിലെ ടെയിൻ-എൽ ഹെർമിറ്റേജ് പട്ടണത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്‍റെ മുഖത്തടിച്ചത്. മാക്രോണിന്‍റെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ ഇടപെട്ട് ഇയാളെ തള്ളി മാറ്റുകയും മാക്രോണിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തെക്കുകിഴക്കൻ ഫ്രാൻസിലേക്കുള്ള യാത്രക്കിടെയാണ് കാണികൾക്കിടയിൽ നിന്നൊരാൾ മാക്രോണിന്‍റെ മുഖത്തടിച്ചത്. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ജോലി ചെയ്യുന്നവരെ സന്ദർശിച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാക്രോൺ. വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു.
ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്‍റെ ഇടത് കവിളത്ത് അടിക്കുകയായിരുന്നു. മാക്രോണിനെ മുഖത്തടിച്ചയാൾ ആരാണെന്നോ ഇയാളുടെ ലക്ഷ്യം എന്താണെന്നോ വ്യക്തമല്ല. കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്.
