
കാസര്‍കോട്: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി സൗഹൃദ പരിചരണം സാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി.
ഉദുമ നിയോജക മണ്ഡലത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ്. എച്ച് . സി ചട്ടഞ്ചാല്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് .എച്ച്. സി മൗക്കോട് , പടന്ന ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള എഫ്. എച്ച്. സി പടന്ന, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ ഉള്ള എഫ് .എച്ച്. സി ഉടുമ്പുന്തല, വലിയപറമ്പ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ്. എച്ച്. സി വലിയപറമ്പ എന്നീ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.
ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ. കെ ശൈലജടീച്ചര്‍ അധ്യക്ഷയായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി ജലീല്‍, ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ .കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോക്ടര്‍ രാജന്‍ ഖോബ്രഗഡെ സ്വാഗതവും എന്‍. എച്ച് .എം മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു
കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്‍റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്‍റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു.
ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയായി. കെ. കുഞ്ഞിരാമന്‍ എം. എല്‍. എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, പഞ്ചായ്ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി. ഡി കബീര്‍, സി. എം ഷാസിയ ഷംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍മാരായ അജന പവിത്രന്‍, മാധവന്‍ നായര്‍, എന്‍ .വി ബാലന്‍, രേണുക ഭാസ്‌കര്‍ അബ്ദുല്‍ റഹ്മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം. വി രാംദാസ്, ഡി. പി .എം ഡോ രാമന്‍ സ്വാമി വാമന്‍ ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സി .എം കായിഞ്ഞി എന്നിവര്‍ പങ്കെടുത്തു.
പടന്ന പഞ്ചായത്തിലെ പടന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സി ഫൗസിയ, വൈസ് പ്രസിഡന്റ് ടി. കെ സുബൈദ സ്ഥിരം സമിതി അധ്യക്ഷന്‍ പി. വി മുഹമ്മദ് അസ്ലം മെമ്പര്‍മാരായ കെ. അസൈനാര്‍ കുഞ്ഞി , കെ. പി ഗോപാലന്‍, പി പി കുഞ്ഞികൃഷ്ണന്‍, കെ. വി രമേശന്‍ മെഡിക്കല്‍ ഓഫീസര്‍ അമ്പിളി ജനാര്‍ദ്ദനന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രകാശന്‍ എന്നിവര്‍ക്കൊപ്പം പതിനാറോളം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ജില്ലയിലെ ദ്വീപ് സമൂഹമായ വലിയ പറമ്പ പഞ്ചായത്തിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന എഫ്. എച്ച്. സി യില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ ജബ്ബാര്‍ അടക്കം എല്ലാ ഭരണസമിതി അംഗങ്ങളും ഓണ്‍ലൈനില്‍ പങ്കെടുത്തു ഓണ്‍ലൈനിലും മെഡിക്കല്‍ ഓഫീസര്‍ ധന്യ ദയാനന്ദന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. പി ഫൗസിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. നിഹസ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു.
വെസ്റ്റ് എളേരി പഞ്ചായത്തില്‍ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം. ചടങ്ങില്‍ എം.രാജഗോപാലന്‍ എം .എല്‍ എ മുഖ്യാതിഥി ആയി.പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.സുകുമാരന്‍, മെമ്പറായ പി.വി.അനു,ഡെപ്യൂട്ടി. ഡി. എം. ഒ മനോജ്, മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോദീപ മാധവന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.