5ജി വേഗതയിൽ ഇന്ത്യ മുന്നോട്ട്; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, എന്താണ് 5ജി, സവിശേഷതകൾ എന്തെല്ലാം, കൂടുതൽ അറിയാം

You are currently viewing 5ജി വേഗതയിൽ ഇന്ത്യ മുന്നോട്ട്; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, എന്താണ് 5ജി, സവിശേഷതകൾ എന്തെല്ലാം, കൂടുതൽ അറിയാം

ന്യൂഡൽഹി: രാജ്യത്തി 5ജി സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5ജി സേവവനത്തിൻ്റെ ഔദ്യോഗിക സേവനത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർ‌വഹിച്ചു.ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ– ഐഡിയ (വി.ഐ)യുടെ കുമാർ മംഗളം ബിര്‍ള എന്നിവർ‌ പങ്കെടുത്തു.

കേരളത്തിൽ ഉൾപ്പെടെ 5ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5ജി ടെലികോം സേവനം. പാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു.

2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5ജി സ്‌പെക്ട്രം വിതരണം ചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാ ഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

എന്താണ് 5ജി

അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കാണ് 5ജി. ഉയര്‍ന്ന മള്‍ട്ടി- ജി.ബി.പി.എസ് പീക്ക് ഡാറ്റ സ്‌പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‍വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് 5ജി വയര്‍ലെസ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും നല്‍കി 5ജി ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് 5ജി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല കോടിക്കണക്കിന് ഇൻ്റെർനെറ്റ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായിക്കും.

മുന്‍ തലമുറയിലെ മൊബൈല്‍ നെറ്റ്‍വര്‍ക്കുകളും 5ജിയും തമ്മിലുള്ള വ്യത്യാസങ്ങള്‍

1ജി, 2ജി, 3ജി, 4ജി എന്നിവയാണ് മൊബൈല്‍ നെറ്റ്‍വര്‍ക്കുകളുടെ മുന്‍ തലമുറകള്‍. 1980കളിലാണ് 1ജി അവതരിപ്പിച്ചത്. അനലോഗ് വോയ്‌സ് വിതരണമാണ് 1ജി പ്രാവര്‍ത്തികമാക്കിയത്. 1990-കളുടെ തുടക്കത്തില്‍ 2ജി ഡിജിറ്റല്‍ വോയ്‌സ് അവതരിപ്പിച്ചു 2000-ത്തിൻ്റെ തുടക്കത്തില്‍ 3ജി മൊബൈല്‍ ഡാറ്റ കൊണ്ടുവന്നു. 2010ല്‍ 4ജി LTE മൊബൈല്‍ ബ്രോഡ്ബാന്‍ഡ് യുഗത്തിന് തുടക്കമിട്ടു.

5G ഏകീകൃതവും കൂടുതല്‍ കഴിവുള്ളതുമായ എയര്‍ ഇൻ്റെര്‍ഫേസാണ്. വിപുലമായ ശേഷിയോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ഗതാഗതം, റിമോട്ട് ഹെല്‍ത്ത് കെയര്‍, കൃഷി, ഡിജിറ്റൈസ്ഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം 5ജി ഉപയോഗപ്രദമാണ്.

ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 5ജി ഗുണകരമാകും

2035-ഓടെ ലോകമെമ്പാടും 5ജി-യുടെ പൂര്‍ണ്ണമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇത് വ്യവസായങ്ങളെ പിന്തുണയ്ക്കുകയും 13.1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളും സേവനങ്ങളും നല്‍കുകയും ചെയ്യും. കൂടാതെ 22.8 മില്യണ്‍ ഡോളര്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയ 5ജി നെറ്റ്‍വര്‍ക്ക് ഓട്ടോമോട്ടീവ് വ്യവസായം പോലുള്ള വ്യവസായങ്ങളിലേക്ക് വ്യാപിക്കും.

5ജി എവിടെ ഉപയോഗിക്കുന്നത്

മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, മിഷന്‍-ക്രിട്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, IoT എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട സേവനങ്ങളിലാണ് 5ജി ഉപയോഗിക്കുന്നത്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ്

സ്മാര്‍ട്ട്ഫോണുകള്‍ മികച്ചതാക്കുന്നതിന് പുറമേ, AR, VR അനുഭവങ്ങള്‍, ഏകീകൃത ഡാറ്റാ നിരക്കുകള്‍, കുറഞ്ഞ ചിലവ് എന്നിവയും 5ജി മൊബൈല്‍ സാങ്കേതിക വിദ്യയ്ക്കുണ്ട്.

5ജിയുടെ വേഗത എത്രത്തോളം

4ജി-യേക്കാൾ 10 മടങ്ങ് കൂടുതൽ ഇൻ്റെർനെറ്റ് വേഗതയുമായാണ് 5ജി എത്തുന്നത്. ഇത് സെക്കൻഡിൽ 20ജി.ബി.പി.എസ് വരെയോ സെക്കൻഡിൽ 100 എം.ബി.പി.എസിൽ കൂടുതൽ വരെയോ ഡാറ്റാ ട്രാൻസ്‌ഫർ സ്‌പീഡ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 4ജിയിൽ 1ജി.ബി.പി.എസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 5ജി പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

0Shares