കൊലപാതകം ദൃശ്യം സിനിമ മോഡല്‍ ; യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയം, വീടിൻ്റെ തറ തുരന്ന് പരിശോധിക്കാൻ പൊലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൊലപാതകം ദൃശ്യം സിനിമ മോഡല്‍ ; യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയം, വീടിൻ്റെ തറ തുരന്ന് പരിശോധിക്കാൻ പൊലീസ്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിനകത്ത് കുഴിച്ചിട്ടെന്ന് സംശയം. കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാര്‍ കൊല്ലപ്പെട്ടെന്നാണ് സംശയിക്കുന്നത്. ഇയാളുടെ സഹോദരീ ഭര്‍ത്താവിൻ്റെ വീടിൻ്റെ തറ തുരന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

നാല്‍പ്പതുകാരനായ ബിന്ദുകുമാറിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച്‌ ഇയാളുടെ അമ്മ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഒരു തോട്ടില്‍ നിന്ന് ഇയാളുടെ ബൈക്ക് കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിനെ സഹോദരീ ഭര്‍ത്താവ് കൊലപ്പെടുത്തിയതാകാം എന്ന സൂചന പൊലീസിന് ലഭിച്ചു. മൃതദേഹം അയാളുടെ വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

ചങ്ങനാശ്ശേരി തഹസില്‍ദാറുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും തറ തുരന്നു കൊണ്ടുള്ള പരിശോധന നടത്തുകയെന്ന് പോലീസ് പറഞ്ഞു.

0Shares