മടിക്കൈ കൂക്കള വളപ്പ് തറവാട് കുടുംബ സംഗമവും അനുമോദനവും ആദരിക്കൽ ചടങ്ങും നടന്നു

You are currently viewing മടിക്കൈ കൂക്കള വളപ്പ് തറവാട് കുടുംബ സംഗമവും അനുമോദനവും ആദരിക്കൽ ചടങ്ങും നടന്നു

മടിക്കൈ: ചിര പുരാതനമായ മടിക്കൈ കൂക്കള വളപ്പ് തറവാട് ദേവ ചൈതന്യ പ്രഭ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതുക്കി പണിയാൻ ദേവപ്രശ്ന ചിന്ത പ്രകാരം തീരുമാനിച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി തറവാട്ടിൽ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡണ്ട് ടി. മാധവി അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തോട നുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിലകൂടിയ മൊബൈൽ വീണുകിട്ടി തിരിച്ചു നൽകി സത്യസന്ധത തെളിയിച്ച തറവാട്ടംഗം ബാബു കൊടവലത്തെ ആദരിക്കുന്ന ചടങ്ങും നടന്നു.

എസ്.എസ്.എൽ.സി, ഉന്നത വിജയികളായ ഒ.കെ ആതിര, എൽ.ആർ.നന്ദിത, തീർത്ഥ രഞ്ജിത്ത്, സി.കെ അമൃത ലക്ഷ്മി പ്ലസ് ടു ഉന്നത വിജയിയായ എം. വിമൽരാജ്, എൽ.എസ്.എസ് നേടിയ ദയാൽ എ.അനിൽ, കെ.അതുൽ, യു.എസ്.എസ് നേടിയ പി.കെ. ലക്ഷ്മി പ്രിയ, ഇന്റർനാഷണൽ അബാക്കസ് ചാമ്പ്യൻ ഉജ്ജ്വല്‍ ബാബു, കേരള സ്റ്റേറ്റ് തൈക്കോണ്ടോ ചാമ്പ്യൻ എം.പാർവതി, ഡിഗ്രി പരീക്ഷയിൽ ഡിസ്റ്റിങ്ഷൻനോടെ വിജയം നേടിയ കെ. അനന്യ, എം.കോം. പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച വി.പി. അനുശ്രീ, ബി എസ്. സി. പോളിമർ കെമിസ്ട്രി പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച എ.വി. കൃഷ്ണമോൾ, മാസ്റ്റർ ഓഫ് എജുക്കേഷൻ ഡിസ്റ്റിങ്ഷൻ നോടെ ഫസ്റ്റ് ക്ലാസ് നേടിയ ലിപിനാവിജയൻ, എം.ബി.ബി.എസ് വിദ്യാർഥിനി ഐശ്വര്യ എ.കെ, കൾച്ചർ സ്റ്റഡീസിൽ പി.എച്ച്.ഡി നേടിയ രഞ്ജിത്ത് രാജ് എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് അംഗവും തറവാട്ട് കാരണവരും ഭരണസമിതി അംഗങ്ങളും ചേർന്ന് മൊമെന്റോ നൽകി അനുമോദിച്ചു. ഇന്ദിര കുട്ടി ടീച്ചർ ബന്തടുക്ക കുടുംബ സംഗമത്തിൽ പ്രഭാഷണം നടത്തി. എൻ. ബാലകൃഷ്ണൻ, തറവാട് കാരണവർ അമ്പു തീർത്ഥങ്കര, കുഞ്ഞിരാമൻ കാഞ്ഞങ്ങാട് എന്നിവർ ആശംസകൾ നേർന്നു. തറവാട് സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ട്രഷറർ എം.കെ. വിനോദ് കുമാർ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

0Shares